കണ്ണൂർ :കണ്ണൂർ നിയോജക മണ്ഡലത്തിൽ പ്രചരണം പൊടിപൊടിക്കുമ്പോൾ അങ്ങേയറ്റത്തെ ആത്മവിശ്വാസത്തിലാണ് സരസ്വതിടീച്ചറും റീനയും.സരസ്വതിടീച്ചർ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പത്നി.റീന എതിർസ്ഥാനാർത്ഥിയും ഡി.സി.സി പ്രസിഡന്റുമായ സതീശൻ പാച്ചേനിയുടെ ഭാര്യ. വീടുകയറാനും പോസ്റ്റർ ഒട്ടിക്കാനുമൊക്കെ പോയ വിശേഷങ്ങൾ പങ്കുവെക്കാനുണ്ട് ഇരുവർക്കും.
കല്ല്യാണം കഴിഞ്ഞ് 31 വർഷം കഴിഞ്ഞിട്ടും കടന്നപ്പള്ളി കുടുംബത്തോടൊപ്പം ചിലവഴിച്ച ദിവസങ്ങൾ വളരെ കുറവാണെന്ന് പറയും റിട്ട.പ്രധാനദ്ധ്യാപികയായ സരസ്വതി.. അദ്ദേഹത്തിന്റെ തിരക്ക് മനസ്സിലാക്കി എല്ലാ പിന്തുണയും നൽകുന്നുവെന്നാണ് അവർ പറയുന്നത്. .ആദ്യഘട്ടത്തിൽ കടന്നപ്പള്ളിക്കൊപ്പം വീടുകൾ കയറി വോട്ട് അഭ്യർത്ഥിക്കാൻ സരസ്വതിയുമുണ്ടായിരുന്നു.
വോട്ടർമാരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തുടർ ഭരണം സുനിശ്ചിതമാണെന്നും സരസ്വതി പറയുന്നു.കഴിഞ്ഞ അഞ്ച് വർഷത്തെ പിണറായി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ തുടർന്നും ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
വീട്ടിലുണ്ടാകുമ്പോൾ രാഷട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാറില്ലെന്നും അവർ പറഞ്ഞു..തിരഞ്ഞെടുപ്പ് കാലത്ത് രാവിലെ അഞ്ചിന് എഴുന്നേൽക്കും കടന്നപ്പള്ളി. കുളിച്ച് വസ്ത്രം മാറി കൃത്യം ആറിന് വീട്ടിൽ നിന്നും ഇറങ്ങും.തിരിച്ചെത്തുമ്പോൾ ഏകദേശം ഒരുമണിയാകും.ഭർത്താവിന് ഭക്ഷണകാര്യത്തിൽ പ്രത്യേക ചിട്ടകളൊന്നുമില്ലെന്നാണ് കടന്നപ്പള്ളിയുടെ സഹധർമ്മിണി പറയുന്നത്. എന്നാലും വേളൂരി,മത്തി തുടങ്ങിയ മത്സ്യങ്ങളോട് വലിയ താൽപ്പര്യമാണ്.പ്രമേഹമുള്ളതിനാൽ മധുരമിടാത്ത കട്ടൻ ചായ ആണ് കുടിക്കുന്നത്. ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിക്കുന്ന പതിവ് തിരഞ്ഞെടുപ്പ് വന്നാൽ തെറ്റും. ഇക്കുറിയും കണ്ണൂരിൽ ഭർത്താവിന്റെ വിജയം ഉറപ്പാണെന്ന് സരസ്വതി പറയുന്നു.വടകര ഇരിക്കൂർ ശ്രീ സുബ്രമണ്യ യു.പി സ്കളിൽ നിന്നും പ്രധാദ്ധ്യാപികയായാണ് സരസ്വതി വിരമിച്ചത്. തോട്ടട ജവഹർ കോളനിയിലാണ് കടന്നപ്പള്ളിയും കുടുംബവും താമസിക്കുന്നത്.
നൂറ് ശതമാനം വിജയ പ്രതീക്ഷയുണ്ടെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി സതീശൻ പാച്ചേനിയുട ഭാര്യ കെ.വി.റീന പറഞ്ഞത്.കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കണ്ണൂരിന്റെ അടിവേര് വരെ ഇറങ്ങി ചെല്ലാൻ കോൺഗ്രസിന് സാധിച്ചു.പോസ്റ്റർ ഒട്ടിക്കുന്നതിനും വോട്ട് അഭ്യർത്ഥിക്കുന്നതിനുമെല്ലാെ ആദ്യ ഘട്ടത്തിൽ താനം ഒപ്പമുണ്ടായിരുന്നു .പുലർച്ചെ വീട്ടിൽ നിന്നിറങ്ങി പുലരാനാകുമ്പോൾ വീട്ടിലെത്തുന്ന പാച്ചേനിക്ക് തിരഞ്ഞെടുപ്പടുത്തതോടെ കുടുബവുമായി ചിലവഴിക്കാൻ തീരെ സമയം കിട്ടാറില്ല.അതിൽ യാതൊരു പരാതിപ്പെടാനില്ലെന്നാണ് റീനയുടെ അഭിപ്രായം.
രാവിലെ അഞ്ചരയ്ക്ക് എഴുന്നേറ്റ് അര മണിക്കൂർ യോഗ ശേഷം രണ്ട് മുട്ടയുടെ വെള്ള കഴിക്കും.സമയമുണ്ടെങ്കിൽ പത്രം വായിക്കും ഇല്ലെങ്കിൽ കൊണ്ടുപോകും. ചുക്ക് കാപ്പിയും ഫ്ലാസ്ക്കിൽ ഒപ്പം കരുതും.തിരഞ്ഞെടുപ്പിന് മുൻപ് കിട്ടുന്ന അവധി ദിവസങ്ങൾ കുടുംബത്തോടൊപ്പം ചിലവൊഴിക്കാനും മറക്കാറില്ല. എത്ര തിരക്കാണെങ്കിലും വൈകീട്ട് ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കും.വികസന വീഴ്ച്ചയിൽ ഇത്തവണ ജനം എൽ.ഡി.എഫിനെ ശിക്ഷിക്കുമെന്നാണ് റീനയുടെ അഭിപ്രായം.പൊതുവെ പാച്ചേനിയെ കുറിച്ച് വിവാദങ്ങൾ ഒന്നും തന്നെ ഉണ്ടാകാറില്ലെന്നും ഉണ്ടായാൽ തന്നെ അതൊന്നും മുഖവിലയ്ക്കെടുക്കിന്നില്ലെന്നും റീന പറഞ്ഞു.കഴിഞ്ഞ ആറ് വർഷമായി തളിപ്പറമ്പ് അർബൻ ബാങ്കിൽ ഉദ്യോഗസ്ഥയാണ് റീന.പള്ളിക്കുന്നിലാണ് താമസം