
കണ്ണൂർ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയുടെ തിരഞ്ഞെടുപ്പ് ചിഹ്നം കുഞ്ഞുടുപ്പ് . ചിഹ്നമായി നേരത്തെ ആവശ്യപ്പെട്ട കുഞ്ഞുടുപ്പ് തന്നെ അനുവദിച്ചതോടെ തന്റെ സ്ഥാനാർത്ഥിത്വം കേരളത്തിലെ ജനങ്ങളുടെ വികാരം കൂടിയാവുകയാണെന്ന് അവർ പറഞ്ഞു.
ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിക്കാതിരുന്ന ചിഹ്നം അനുവദിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു.ഞാൻ എം.എൽ.എയോ മന്ത്രിയോ ആകാനല്ല മത്സരിക്കുന്നത്.എന്റെ മക്കളെ ഇല്ലാതാക്കിയവരെ സംരക്ഷിക്കുന്നതിരെയാണ് എന്റെ പോരാട്ടം.ഇതു തികച്ചും ഒരു സമരമുറയാണ്. മക്കൾക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരും .തെറ്റ് ചെയ്തിട്ടും എന്തിനാണ് സർക്കാർ ചില ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയനോടാണ് എന്റെ ചോദ്യം.ആരോടും ദേഷ്യമോ വൈരാഗ്യമോ ഇല്ല കേരളത്തിലെ അമ്മമാർ മുഴുവൻ എന്റെ കൂടെയുണ്ട്- അവർ പറഞ്ഞു.