vijayan

കണ്ണൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ടി.വി.സുഭാഷ് നോട്ടീസയച്ചു.

ധർമ്മടം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കൂടിയായ പിണറായി വിജയൻ 16ന് പിണറായി കൺവെൻഷൻ സെന്ററിൽ പാർട്ടി ചിഹ്നം പ്രദർശിപ്പിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കൊവിഡ് വാക്സിൻ നേരിട്ടെത്തിക്കുമെന്ന് പറഞ്ഞത് ചട്ട ലംഘനമാണെന്ന പരാതിയിലാണ് നോട്ടീസ്. തിരഞ്ഞെടുപ്പു കമ്മീഷന്റെ മുൻകൂർ അനുമതി വാങ്ങിയാണോ പത്രവാർത്തയ്ക്ക് അടിസ്ഥാനമായ വസ്തുതകൾ നൽകിയതെന്ന് 48 മണിക്കൂറിനുള്ളിൽരേഖാ മൂലം മറുപടി നൽകാനാണ് നിർദ്ദേശം.

മുഖ്യമന്ത്രി

പറഞ്ഞത്

വൃദ്ധസദനങ്ങളിലും അഗതിമന്ദിരങ്ങളിലും മറ്റും കഴിയുന്നവർക്ക് അവിടെപ്പോയി വാക്സിൻ നൽകും. ആറ് മാസത്തെ കണക്കെടുത്താൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് കേരളത്തിൽ കൊവിഡ് രോഗവ്യാപനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്നിനും താഴേക്ക് വന്നതിനെ കേന്ദ്ര ആരോഗ്യ സെക്രട്ടറി അഭിനന്ദിച്ചു. രോഗികളുടെ എണ്ണം കുറഞ്ഞിട്ടും ടെസ്റ്റുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുത്താത്തത് കൊണ്ടാണ് ഇത് സാദ്ധ്യമായത്.