പഴയങ്ങാടി:മാടായി തിരുവർകാട്ട് കാവ് പൂരോത്സവത്തിന് സമാപനം കുറിച്ച് കൊണ്ടുള്ള പൂരംകുളിദിനത്തിൽ കല്യാശേരി മണ്ഡലത്തിലെ ഇടതുവലത് സ്ഥാനാർത്ഥികളായ എം. വിജിനും അഡ്വക്കറ്റ് ബ്രിജേഷ് കുമാറും ഭക്ത ജനങ്ങൾക്കിടയിലായിരുന്നു.പൂരംകുളി ചടങ്ങ് കണ്ടതിന് ശേഷം ഇരുവരും ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചാണ് മടങ്ങിയത്.
യുവതയുടെ പോരാട്ടമാണ് കല്യാശേരിയിൽ .ഇടതുകോട്ട നിലനിർത്താൻ വിജിനും അട്ടിമറി വിജയത്തിനായി ബ്രിജേഷ് കുമാറും കനത്ത ചൂടിനെ വകവെക്കാതെ പ്രചരണ ആവേശത്തിലാണ്. തുടക്കത്തിൽ പ്രചരണ രംഗത്ത് മുന്നേറിയ ഇടത് സ്ഥാനാർത്ഥിക്ക് ഒപ്പം എത്തുവാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ് .എൻ ഡി എ സ്ഥാനാർഥി അരുൺ കൈതപ്രവും പ്രചരണ രംഗത്ത് സജീവമാണ്. മണ്ഡലത്തിൽ ഇടത് മുന്നണി രണ്ടാം ഘട്ട പ്രചരണത്തിലേക്ക് കടന്നെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥി ഒന്നാംവട്ടം പ്രചരണം പൂർത്തീകരിച്ചിട്ടില്ല.
ഇടതിന്റെ ഉറച്ച കോട്ടയായ കല്യാശേരി മണ്ഡല രൂപീകരണത്തിന് ശേഷം രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും സി.പി.എമ്മിലെ ടി .വി. രാജേഷ് ആണ് ഇവിടെ വിജയിച്ചത്.