കണ്ണൂർ: കണ്ണൂർ ആസ്റ്റർ മിംസിൽ സമ്പൂർണ്ണ പീഡിയാട്രിക്‌സ് സെന്റർ ഫോർ എക്‌സലൻസ് ആരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന പി.ഐ.സി.യു, എൻ.ഐ.സി.യു ഔട്‌ബോൺ എൻ.ഐ.സി.യു എന്നിവ ഒരുക്കിയിട്ടുണ്ട്.

24 മണിക്കൂറും പ്രവർത്തിക്കുന്ന പീഡിയാട്രിക്‌സ് ഡിപ്പാർട്‌മെന്റ് ഹെഡ് ഡോ. എം. നന്ദകുമാറാണ്. ഡോ. എം. വീണാകുമാരി, ഡോ. സി.സി. മായ , ഡോ. അമ്യത, ഡോ. പ്രത്യുഷ, നിയോനറ്റോളജി വിഭാഗം ഡോ. ശ്രീകാന്ത് സി. നായനാർ, ഡോ. പി.കെ. ഗോകുൽദാസ്, പീഡിയാട്രിക് ഓർത്തോ വിഭാഗം ഡോ. വി.കെ. ഇംത്യാസ് , പീഡിയാട്രിക്‌സ് ന്യൂറോ സർജൻ ഡോ. മഹേഷ് ഭട്ട് എന്നിവരെ കൂടാതെ പീഡിയാട്രിക് ന്യൂറോളജിയിൽ ഡോ.സ്മിലു മോഹൻലാൽ, ഡോ.വിനീത വിജയരാഘവൻ, പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ ഡോ.രേണു പി. കുറുപ്പ്, ഡോ. കെ.എസ്. രമാദേവി, പിഡിയാട്രിക്‌സ് ഹെമറ്റോളജി വിഭാഗത്തിൽ ഡോ. എം .ആർ. കേശവൻ എന്നിവരുടെ സേവനവും ലഭ്യമാകും.

ആസ്റ്റർ മിംസിന്റെ 20--ാം വാർഷികത്തിന്റെ ഭാഗമായി ഗുരുതര രോഗബാധിതരായ നിർധനകുടുംബത്തിലെ കുഞ്ഞുങ്ങൾക്ക് സൗജന്യ ശസ്ത്രക്രിയയും ചികിത്സയും നൽകുന്ന പദ്ധതിക്കും ആസ്റ്റർ മിംസിൽ തുടക്കം കുറിച്ചു. വൃക്ക മാറ്റിവയ്ക്കൽ, കരൾ മാറ്റിവയ്ക്കൽ, ബോൺമാരോ ട്രാൻസ് പ്ലാന്റ്, കാൻസർ ശസ്ത്രക്രിയകൾ മുതലായവയാണ് സൗജന്യമായി ചെയ്തു നൽകുന്നത്. ബി.പി.എൽ പരിധിയിൽ ഉൾപ്പെടുന്നവരെയാണ് ആനുകൂല്യത്തിനായി പരിഗണിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 6235000505. വാർത്താസമ്മേളനത്തിൽ ആസ്റ്റർ മിംസ് നോർത്ത് കേരള സി.ഇ.ഒ ഫർഹാൻ യാസിൻ, ഡോ.എം.കെ.നന്ദകുമാർ , ഡോ.ശ്രീകാന്ത് സി. നായനാർ, ഡോ.പി.കെ.ഗോകുൽ ദാസ് എന്നിവർ സംബന്ധിച്ചു.