കാസർകോട്: മംഗളൂരു- ചെന്നൈ മെയിലിൽ കടത്താൻ ശ്രമിച്ച പതിനൊന്നര കിലോ പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. കുമ്പള ചിപ്പാറിലെ അബ്ദുൽ അർശാദി (19) നെയാണ് എസ്.ഐ മോഹനനും സംഘവും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. അതേസമയം കാസർകോട് മഞ്ചേശ്വരത്ത് വ്യാഴാഴ്ച രാത്രി പൈവളിഗെ മിയപദവിൽ പൊലീസിനെ അധോലോക ഗുണ്ടാസംഘങ്ങൾ വെടിവച്ച സംഭവത്തിലെ പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണത്തിൽ ഐ 20 കാറിൽ കടത്തുകയായിരുന്ന 140 കിലോ കഞ്ചാവും 55 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും സൈക്കിൾ ചെയിൻ ഉൾപെടെയുള്ള മരകായുധങ്ങളും പിടികൂടിയിരുന്നു.