തൃക്കരിപ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂർ മണ്ഡലത്തിലെ ക്രമസമാധാന പരിപാലത്തിനായി കൂടുതൽ പൊലീസ് സേന സ്ഥലത്തെത്തി. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ പൊലീസ് വിഭാഗത്തിന് മുജമ്മ സ്കൂളിലാണ് താമസസ്ഥലമൊരുക്കിയത്. നിലവിലുള്ള കേരള പൊലീസ് സേനയ്ക്കുപുറമെയാണ് അത്യാവശ്യ ഘട്ടങ്ങളിൽ നിയോഗിക്കാനായി ഈ പൊലീസ് സേനയെ നിയോഗിച്ചത്.
കർണാടക പൊലീസ് സേനയാണ് ഇന്നലെ എത്തിച്ചേർന്നത്. തിരഞ്ഞെടുപ്പ് കഴിയും വരെ ഈ സേന തൃക്കരിപ്പൂരുണ്ടാകും. നൂറോളം പൊലീസുദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ജില്ലാ പൊലീസ് മേധാവി പി.ബി. രാജീവ് അടക്കമുള്ളവർ ഇന്നലെ ക്യാമ്പിലെത്തി നിർദ്ദേശങ്ങൾ നൽകി. മുജമ്മ സ്കൂൾ അധികൃതർ പൊലീസ് മേധാവികളെ സ്വീകരിച്ചു.