
കോളയാട്: ആദ്യകാല കുടിയേറ്റ കർഷകൻ പുത്തലത്തെ വടക്കയിൽ ജോൺ (90) നിര്യാതനായി. ഭാര്യ: കൊളക്കാട് ആലയ്ക്കാതടത്തിൽ കുടുംബാംഗം പരേതയായ ഏലിക്കുട്ടി. മക്കൾ: ലിസ്സി (അടയ്ക്കാത്തോട്), ജോളി (ഡ്രൈവർ, കോളയാട്), സണ്ണി, തോമസ്, ബെന്നി(പേരാവൂർ), മനോജ്, ജിജി, ബിജു, മേരിക്കുട്ടി (മാനന്തവാടി), ബിൻസ്, റാണി (കണിച്ചാർ), ദീപ (നഴ്സ് സൗദി), പരേതനായ ബിനു. മരുമക്കൾ: തങ്കച്ചൻ (അടയ്ക്കാത്തോട്), അന്നാജോളി (കോളയാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, കോളയാട് പ്രിയദർശിനിവനിതാ സഹകരണ സംഘം പ്രസിഡന്റ്), ആലിസ് (വെണ്മണി), റജി (ചെമ്പന്തൊട്ടി), ഷാന്റി (കൊട്ടിയൂർ), അബ്രഹാം (മാനന്തവാടി), ബിസി, ടോമി (മാനന്തവാടി), അനു (ചരൾ), പ്രിന്റോ (ഓട്ടോ ഡ്രൈവർ, കണിച്ചാർ), ജിജോ (കട്ടപ്പന, ഇടുക്കി). സംസ്‌കാരം ഇന്നു രാവിലെ 8.30 ന് പുന്നപ്പാലം വിശുദ്ധ അൽഫോൻസാ ദേവാലയ സെമിത്തേരിയിൽ.