തലശ്ശേരി: താൻ 2006ൽ മത്സരിച്ചപ്പോഴുള്ളതിൽ നിന്ന് തലശ്ശേരിയുടെ വികസന കാര്യത്തിൽ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. യു.ഡി.എഫ് മണ്ഡലം പ്രകടനപത്രിക പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിച്ചു നിയമസഭയിലേക്ക് പോയാൽ തലശ്ശേരിയെ മറക്കുന്ന എം.എൽ.എമാരാണ് ഇപ്പോഴുള്ളത്. ഇവർ വികസനത്തെ പറ്റി ചിന്തിക്കുന്നേയില്ല. ഇവിടെ ഒരു മാറ്റം വേണം. അതിന് യു.ഡി.എഫ് സ്ഥാനാർത്ഥി എം.പി. അരവിന്ദാക്ഷനെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വി.എ. നാരായണൻ, സജീവ് മാറോളി, വി.എൻ. ജയരാജ്, അഡ്വ. സി.ടി സജിത്ത്, അഡ്വ. കെ.എ ലത്തീഫ്, എൻ. മഹമൂദ് സംബന്ധിച്ചു.