ഇരിട്ടി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും സ്ത്രീകളെയും മോശമായി അവതരിപ്പിച്ച സി.പി.എം നേതാവിന്റെ പരസ്യ പ്രസംഗത്തിന് പിന്തുണ നൽകുന്ന സി.പി.എം നേതൃത്വം സ്ത്രീകളെ അവഹേളിക്കുന്നത് തുടരുകയാണെന്ന് എ.ഐ.സി.സി മെമ്പർ സുമാ ബാലകൃഷ്ണൻ പറഞ്ഞു. സ്ത്രീകളോടുള്ള സമീപനത്തിൽ സി.പി.എമ്മിന് എന്നും ഇരട്ടത്താപ്പാണെന്നും അവർ പറഞ്ഞു. മഹിളാ കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റി നടത്തിയ വാഹനജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ
ജിഷ കൊലപാതക കേസിൽ സമരം നടത്തിയ സിപിഎം വാളയാറിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പെൺകുട്ടികളുടെ അമ്മയെ അപമാനിക്കുകയാണ് ചെയ്തത്. വാളയാർ കേസിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തപ്പോൾ സഹതപിച്ചവർ വാളയാർ പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തപ്പോൾ പരിഹസിക്കുകയാണുണ്ടായത്. കേരളത്തിലെ വനിതാ കമ്മീഷൻ സ്ത്രീ പീഢകരായ സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന ഏജൻസിയായാണ് പ്രവർത്തിക്കുന്നതെന്നും സുമാ ബാലകൃഷ്ണൻ പറഞ്ഞു.. മഹിളാകോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് മിനി വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ഫിലോമിന കക്കട്ടിൽ, ലിസി ജോസഫ്, റൈഹാനത്ത് സുബി, പി.കെ.ബൾക്കീസ്, ബീന റോജസ്, ഷിജി നടുപറമ്പിൽ മിനി പ്രസാദ്, മാർഗരറ്റ് ജോസ്, ശ്രീജ.ടി, ഗിരിജ എം.ആർ, ടി.കെ.ഷരീഫ' സാജിത, നജ്മുന്നീസ, സീമ സനോജ്, ഇബ്രാഹിം മുണ്ടേരി, തോമസ് വർഗ്ഗീസ് തുടങ്ങിയൻ പ്രസംഗിച്ചു.