photo
കണ്ണപുരത്ത് ബി.ജെ.പി പ്രവർത്തകനായ റൺവീറിന്റെ ബൈക്ക് കത്തിച്ച നിലയിൽ

പഴയങ്ങാടി: കെ കണ്ണപുരം യോഗശാലയ്ക്ക് സമീപത്തെ സജീവ ബി.ജെ.പി പ്രവർത്തകനായ റൺവീറിന്റെ വീട്ട് മുറ്റത്ത് നിർത്തിയിട്ടിരിക്കുകയായിരുന്ന പൾസർ ബൈക്ക് കത്തിച്ചു. ചൊവാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.

തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് റൺവീർ വിട്ടിൽ ഉണ്ടായിരുന്നില്ല. മുറ്റത്ത് നിന്ന് തീയ്യും പുകയും ഉയരുന്നത് കണ്ട മാതാവ് എത്തിയപ്പോഴേക്കും മൂന്ന് പേർ ചേർന്ന സംഘം ഓടി പോകുന്നതാണ് കണ്ടത്. വിവരം അറിഞ്ഞ് സമീപവാസികൾ എത്തുമ്പോഴേക്കും ബൈക്ക് പൂർണ്ണമായും കത്തിനശിച്ചിരുന്നു. സി.പി.എം പ്രവർത്തകരായ സമ്പിൻ, റോഷിദ് കണ്ടാൽ അറിയാവുന്ന ഒരാളും കൂടിയാണ് ബൈക്ക് തീവെച്ച് നശിപ്പിച്ചതെന്ന് കണ്ണപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതിന് മുമ്പ് രണ്ട് തവണയായി റൺവീറിന്റെ കാറും എൻഫിൽഡ് മോട്ടോർ ബൈക്കും തിവച്ച് നശിപ്പിച്ചിരുന്നു. കണ്ണപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.