തളിപ്പറമ്പ്: സി.പി.എം നേതാവിന്റെ ലോട്ടറി സ്റ്റാൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. തളിപ്പറമ്പ് കോർട്ട് റോഡ് ന്യൂസ് കോർണർ ജംഗ്ഷനിലെ ഭാഗ്യശ്രീ ലോട്ടറി സ്റ്റാളാണ് രാത്രിയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ലോട്ടറി തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയും സി.പി.എം തളിപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗവുമായ മടപ്പള്ളി ബാലകൃഷ്ണന്റേ താണ് സ്റ്റാൾ. രജിസ്റ്റർ ഓഫീസിന്റെ ഗേറ്റിന് സമീപം വെച്ച സ്റ്റാൾ നിരക്കി നീക്കി 5 മീറ്ററോളം മാറ്റി വച്ച നിലയിലാണ്. രാവിലെ വിൽപ്പനക്കാരൻ രതീഷ് എത്തിയപ്പോഴാണ് സ്റ്റാൾ മാറ്റി വച്ച നിലയിൽ കണ്ടത്. സ്റ്റാൾ കടത്തിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടയിൽ ആരെങ്കിലും കണ്ടതിനാൽ ഉപേഷിച്ചതാകാമെന്നാണ് നിഗമനം.