ഇരിട്ടി: മേലെ സ്റ്റാൻഡിലെ കോട്ടയം സ്റ്റോറിന്റെ ഷട്ടറിനോട് ചേർന്ന് പുറത്തുവച്ച ഗ്രിൽ സ്റ്റാൻഡിനുള്ളിൽ കയറിയിരുന്ന മുള്ളൻപന്നി പരിഭ്രാന്തി പരത്തി. ഇന്നലെ പുലർച്ചെ ഗ്രിൽ സ്റ്റാൻഡിനിടയിൽ മുള്ളൻപന്നിയെ കണ്ട നാട്ടുകാരും വിവരമറിഞ്ഞെത്തിയ കടയുടമയും വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനെ കുരുക്കിലാക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇവരുടെ പിടിവിട്ടോടിയ പന്നി സമീപത്തു നിർത്തിയ കാറിനടിയിൽ അഭയംതേടി. ഇരിട്ടി ഫോറസ്റ്റ് ഓഫീസർ കെ. ജിജിൽ, ബീറ്റ്‌ഫോറസ്റ്റ് ഓഫീസർ മുക്താർ അബ്ദുൽ ഹക്ക് എന്നിവർ വീണ്ടും പിടികൂടാൻ ശ്രമിച്ചപ്പോൾ മുള്ളൻപന്നി വന്ന വഴിക്കു തന്നെ തിരിച്ചോടി രക്ഷപ്പെടുകയായിരുന്നു.
രാത്രിയിൽ നഗരത്തിലെത്തിയ മുള്ളൻപന്നി നായക്കൂട്ടത്തെ ഭയന്നാണ് ഗ്രിൽ സ്റ്റാൻഡിനുള്ളിൽ കയറിയതെന്ന് കരുതുന്നു. ന്യൂ ഇന്ത്യാ ടാക്കീസിന്റെ പിറകുവശം മുഴുവൻ കുറ്റിക്കാടുകൾ വളർന്ന പഴശ്ശി പദ്ധതിയുടെ റിസർവോയർ പ്രദേശമാണ്. എവിടേക്കാണ് പന്നി ഓടി രക്ഷപ്പെട്ടത്.