1
ചുരത്തിൽ മരം വീണ തകർന്ന പിക്കപ്പ് വാൻ

അടിവാരം: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന് മുകളിലേക്ക് മരം വീണു. ചുരത്തിലെ ഒൻപതാം വളവിനും തകരപാടിക്കും ഇടയിലാണ് അപകടം. മരം വീണ് പിക്കപ്പ് വാൻ ഭാഗികമായി തകർന്നു. വാനിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.വയനാട് ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു വാൻ. പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, ചുരം സംരക്ഷണ സമിതി പ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി.