കുറ്റ്യാടി: നരിപ്പറ്റ പഞ്ചായത്തിൽ ത്രീവർണ്ണ പെയിൻ ആൻഡ് പാലിയേറ്റിവ് സെന്ററിന് തുടക്കമായി. പി.പി രാജൻ ഉദ്ഘാടനം ചെയ്തു.പി.കെ പ്രസാദ് അദ്ധ്യക്ഷനായി. വി.കെ ശശി, കെ.സി രഞ്ചിത്ത്, പി.എം അഷറഫ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി റഹിം ഹാജി (പ്രസിഡന്റ്) ചങ്ങരോത്ത് കുഞ്ഞമ്മത്, രഞ്ചിത്ത് കുമ്പളച്ചോല (വൈസ് പ്രസിഡന്റ്) പി.കെ പ്രസാദ് (സെക്രട്ടറി) കെ.ഇ പ്രമോദ്, കെ.സി രഞ്ചിത്ത് (ജോ: സെക്രട്ടറി) പി.പി രാജൻ മാസ്റ്റർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.