കുറ്റ്യാടി: നാടുണരാൻ നന്മ പുലരാൻ എന്ന പ്രമേയത്തിൽ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന

യുവയാത്ര ഇന്ന് ആരംഭിക്കും. മണ്ഡലം പ്രസിഡന്റ് എം.കെ സമീർ ക്യാപ്റ്റനും, ജനറൽ സെക്രട്ടറി ഇ.ഹാരിസ് വൈസ് ക്യാപ്റ്റനും, ട്രഷറർ എ.എഫ് റിയാസ് ഡയറക്ടറും, വൈസ് പ്രസിഡന്റ് കെ.എം ഹംസ ചീഫ് കോ-ഓർഡിനേറ്ററുമായ യുവയാത്ര രാവിലെ പത്ത്‌ മണിക്ക് മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് നിന്ന് പ്രയാണമാരംഭിക്കും. യൂത്ത് ലീഗ് സംസ്ഥന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് കള്ളാട് ,കാഞ്ഞിരോളി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകീട്ട് അഞ്ചു മണിക്ക് തൊട്ടിൽ പാലത്ത് സമാപിക്കും. വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലുടെ യുവ യാത്ര കടന്നുപോകും.

വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ സൂപ്പി നരിക്കാട്ടേരി, വർക്കിംഗ് ചെയർമാൻ എം.കെ സമീർ, ജനറൽ കൺവീനർ എൻ.കെ മൂസ , കൺവീനർ ഇ.ഹാരിസ്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബംഗ്ലത്ത്, കൺവീനർ ടി.ടി കെ ഖാദർ ഹാജി, സ്റ്റിയറിംഗ്‌ കമ്മിറ്റി കൺവീനർ എം.കെ അഷ്റഫ്, നജ്മുസാഖിബ്, ജൈസൽ ഇല്ലത്ത് എന്നിവർ പങ്കെടുത്തു.