കുറ്റ്യാടി: തൊട്ടിൽപ്പാലം ചാത്തൻകോട്ട് നടയിൽ മലഞ്ചരക്ക് കടയിൽ മോക്ഷണം കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിയോടെയാണ് 3.5 ലക്ഷം രൂപയുടെ മലഞ്ചരക്ക് മോഷ്ടിച്ചത്. തൊട്ടിൽപാലത്തിനടുത്ത് ചാത്തൻകോട്ട് നടയിലെ സ്രാങ്കൽ ജോസിന്റെ മലഞ്ചരക്ക് കടയുടെ ഗോഡൗൺ കുത്തിതുറന്നാണ് 10 ചാക്ക് കൊട്ടടക്ക,1 ചാക്ക് കരുമുളക്, 4 കെട്ട് ഗ്രാബു മോഷ്ടിച്ചത്. തൊട്ടിൽപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാത്രി 1.30 ന് കാറുമായി 3 പേരെ ചാത്തൻകോട്ട് നട അങ്ങാടിയിൽ കണ്ടതായി വിവരം ലഭിച്ചിട്ടുണ്ട്. തൊട്ടിൽപ്പാലം പ്രദേശത്ത് ഇതിന് മുൻപും കാർഷിക ഉൽപന്നങ്ങൾ മോഷണം പോയ സാഹചര്യത്തിൽ അന്വേഷണം ശക്തമാക്കി പ്രതികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്. 2 മണിയേടെ ചാത്തൻകോട്ട് നടയിൽ എത്തിയ വാഹനങ്ങളെ കുറിച്ചും മൊബൈൽ ടവറുകൾ, സി.സി.ടി.വി കൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചതായി തൊട്ടിൽപ്പാലം പൊലീസ് അറിയിച്ചു.