മുക്കം: ഐഡിയൽ ലൈബ്രറി വിജ്ഞാനോത്സവത്തിന്റെ ഭാഗമായി നടത്തിയ സെമിനാർ മുക്കം നേതൃസമിതി കൺവീനർ ബി.അലിഹസൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ എ.കെ സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. മുക്കം വിജയൻ, കെ.ഡി പങ്കജവല്ലി, പി.നിർമല, എം.പ്രകാശൻ എന്നിവർ സംസാരിച്ചു. ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ പി.നിഹാൽ അലി, സി.റിയോന എന്നിവർക്ക് മുക്കം വിജയൻ സമ്മാനങ്ങൾ നൽകി. പി.ഷിനു നേതൃത്വം നൽകി. എ.എം ജമീല സ്വാഗതവും പി.രഞ്ജു നന്ദിയും പറഞ്ഞു.