img20210301
പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ കാരശേരി ബാങ്ക് നെല്ലിക്കാപറമ്പ് ശാഖയുടെ ഉദ്ഘാടനം ചെയർമാൻ എൻ.കെ.അബ്ദുറഹ്‌മാൻ നിർവഹിക്കുന്നു

മുക്കം: കാരശ്ശേരി സഹകരണ ബാങ്കിന്റെ നെല്ലിക്കാപറമ്പ് ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ബാങ്ക് ചെയർമാൻ എൻ. കെ. അബ്ദുറഹ്‌മാൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ ഗസീബ് ചാലൂളി അദ്ധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ്‌സ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ ഏറ്റവും കൂടുതൽ പണം നിക്ഷേപിച്ച വിദ്യാർത്ഥികളെ കാരശ്ശേരി പഞ്ചായത്ത്‌ ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ ജിജിത സുരേഷും മികച്ച ഇടപാടുകാരെ കാരശ്ശേരി പഞ്ചായത്ത് അംഗം കെ.പി.ഷാജിയും ആദരിച്ചു.‌ വി. എം. ജംനാസിൽ നിന്ന് ആദ്യ നിക്ഷേപം സ്വീകരിച്ചു. ജനറൽ മാനേജർ എം.ധനീഷ് സ്വാഗതവും ബ്രാഞ്ച് മാനേജർ ഷൈജു തോമസ് നന്ദിയും പറഞ്ഞു.