വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിൽ ജനപ്രതിനിധികൾക്ക് ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ, വനിതാ ശിശു വികസന വകുപ്പ്, ഐ.സി.ഡി.എസ് പദ്ധതി, പഞ്ചായത്ത് ഉപയോഗിക്കുന്ന ഐ.കെ.എം സോഫ്റ്റ്‌വെയറുകൾ, പഞ്ചായത്ത് രാജ് നിയമം, പഞ്ചായത്ത് രാജ് യോഗന ടപടികൾ എന്നിവയെക്കുറിച്ച് പൊതു അവബോധം നല്‍കുന്നതിന് പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് വേണ്ടിയാണ് ഏകദിന ശില്പശാല സംഘടിപ്പിച്ചത്. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ഏറാമല പഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പർവൈസർ നൂർജഹാൻ, അഴിയൂർ ഐ.സി.ഡി.എസ് സൂപ്പർ വൈസർ ഷൈജ, ഐ.കെ.എം ടെക്‌നിക്കൽ അസിസ്റ്റന്റ് മാരായ സാജിദ് എൻ.എം, നവാസ് പി എന്നിവർ ക്ലാസെടുത്തു. ജനപ്രതിനിധികളിൽ ബഹുഭൂരിഭാഗം പേരും പുതുമുഖങ്ങളായതാണ് പരിശീലനം സംഘടിപ്പിച്ചത്. കുട്ടികൾ , ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാരായ പെൺകുട്ടികൾ, സ്ത്രീകൾ എന്നിവരുടെ ക്ഷേമവുമായി ബന്ധപ്പെട്ട് വിഷയങ്ങളും പദ്ധതികളും ശില്‍പ്പശാലയിൽ ചർച്ച ചെയ്തു.