ചേളന്നൂർ: ശിവശക്തി സ്വയംസഹായ സംഘം എഴേ ആറ് തിയ്യക്കണ്ടി പറമ്പിൽ നടത്തിയ ജൈവ കപ്പക്കൃഷി വിളവെടുപ്പ് വാർഡ് മെമ്പർ വി.എം ഷാനി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ടി.ദിലീപ് കുമാർ മുഖ്യാതിഥിയായിരുന്നു. സംഘം പ്രസിഡന്റ് സജിത്ത് കുമാർ, വിജീഷ് പി, നിധീഷ് , സരൂൺദാസ്, രഘുനാഥൻ, സുനീഷ്, കൃഷ്ണദാസ്, അക്ഷയ് എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി. തരിശായി കിടന്ന 80 സെന്റ് സ്ഥലത്താണ് കപ്പകൃഷിയിറക്കി വിളവെടുത്തത്. 36 സെന്റിലെ മൽസ്യകൃഷിയും വിളവെടുത്തു.