renjith

കോഴിക്കോട്: പാർട്ടിയാണ് താൻ സ്ഥാനാർത്ഥിയാകണോ എന്ന് തീരുമാനിക്കേണ്ടതെന്ന് ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് പറഞ്ഞു.കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥിയാകുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മത്സരിക്കാൻ തയാറോണോ എന്ന് സി.പി.എം നേതൃത്വം ചോദിച്ചിരുന്നു. അതിനുള്ള യോഗ്യത ഉണ്ടോ എന്ന സംശയമായിരുന്നു തനിക്ക്. ആദ്യസിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുമ്പോഴും ഇതേ ആശങ്കയുണ്ടായിരുന്നു. അന്ന് മോഹൻലാലും ആന്റണി പെരുമ്പാവൂരും തന്ന ധൈര്യത്തിലാണ് സിനിമ ചെയ്തത്. 33 വർഷമായി സിനിമയാണ് കർമ്മമേഖല. ഇപ്പോൾ സംവിധാനം ചെയ്യുന്നത് കുറവാണെന്നും അദ്ദേഹം പറഞ്ഞു.