താമരശ്ശേരി : കേരള സർവകലാശാലയിൽ നിന്നു കോമേഴ്സിൽ ഡോക്ടറേറ്റ് നേടിയ പരപ്പൻപൊയിൽ കരുപ്പറമ്മൽ കെ.പി. സജിനയ, എൽ. എസ്. എസ് സ്കോളർഷിപ് നേടിയ വി.മുഹമ്മദ്‌ അജ്മൽ എന്നിവരെ ആലിമുക്ക് ശിഹാബ് തങ്ങൾ സെന്റർ അനുമോദിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. അരവിന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.കരീം ഹാജി അദ്ധ്യക്ഷനായിരുന്നു. എം.ടി. അയ്യൂബ്ഖാൻ , എ.പി ഹംസ, കെ.പി. കൃഷ്ണൻ,ഉസ്മാൻ,. നിസാം, ജാഫർവാടിക്കൽ, ടി. ഹുസൈൻകുട്ടി , പി.ടി. സുബീർ, വി. ഇസ്മായിൽ തുടങ്ങിയവർ പ്രസംഗിച്ചു.