കോഴിക്കോട് : ഗുരുവായൂരപ്പൻ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയും കോഴിക്കോട്ടെ സാമൂഹ്യ - സാംസ്‌കാരിക മേഖലയിലെ നിറസാന്നിദ്ധ്യവുമായിരുന്ന പ്രൊഫ.എ. കൃഷ്ണനെ പൗരാവലി ഇന്ന് അനുസ്മരിക്കും. അളകാപുരി ഓഡിറ്റോറിയത്തിൽ വൈകിട്ട് 5.30 ന് നടക്കുന്ന അനുസ്മരണച്ചടങ്ങിൽ നിരവധി പ്രമുഖർ സംബന്ധിക്കും.