ബാലുശ്ശേരി: "നാളയാവുകിൽ ഏറെ വൈകീടും " എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് - ശാസ്ത്ര സാഹിത്യ പരിഷത്ത്
സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി വീട്ട് മുറ്റ സംവാദ സദസ്സുകളുടെ ബാലുശ്ശേരി മേഖലാ തല ഉദ്ഘാടനം കൂട്ടാലിട ചാത്തനാടത്ത് സി.എച്ച്.കരുണാകരൻ മാസ്റ്ററുടെ വീട്ട് മുറ്റത്ത്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു. ടി.എം രഘൂത്തമൻ അദ്ധ്യക്ഷത വഹിച്ചു.
ചാലിക്കര രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഷീജ കാറങ്ങോട്ട്,സി. സത്യനാഥൻ പ്രസംഗിച്ചു. ജില്ലാ കലാടീമിന്റെ നാടക അവതരണവും നടത്തി. സി.എച്ച്. കരുണാകരൻ സ്വാഗതവും ഇ.എൻ. പത്മനാഭൻ നന്ദിയും പറഞ്ഞു