കുറ്റ്യാടി: ഹരിതകേരളം മിഷന്റെ ഇനി ഞാനൊഴുകട്ടെ പദ്ധതിയുടെ ഭാഗമായി പാറയിൽ തോട് ശുചീകരിച്ചു.തൊഴിലുറപ്പ് തൊഴിലാളികളും ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ചേർന്ന് ഒന്നര കിലോമീറ്ററോളം നീളത്തിൽ ശുചീകരണ പ്രവർത്തനം നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് വി.വിജിലേഷ്, റീന സുരേഷ്, വനജ ഒതയോത്ത്, കെ.പി.നസീറ, മുരളി കുളങ്ങരത്ത്, തുടങ്ങിയവർ പ്രസംഗിച്ചു.