1
സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ജാഥ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി : നാട് ഉണരാൻ നന്മ പുലരാൻ എന്ന പ്രമേയത്തിൽ ഇടതു സർക്കാരിനെതിരെ കുറ്റപത്രവുമായി നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് യുവ യാത്രക്ക് അടുക്കത്ത് തുടക്കമായി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ജാഥ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സൂപ്പി നരിക്കാട്ടേരി അദ്ധ്യക്ഷനായി. അഹമ്മദ് പുന്നക്കൽ, വി.വി മുഹമ്മദലി, സാജിദ് നടുവണ്ണൂർ ,കെ.കെ നവാസ് എന്നിവർ ജാഥാ നായകരെ ഷാൾ അണിയിച്ചു. എം.കെ അഷ്റഫ് ജാഥാ അംഗങ്ങളെ പരിചയപ്പെടുത്തി. വയലോളി അബ്ദുള്ള , ബംഗ്ലത്ത് മുഹമ്മദ് , എം.പി ജാഫർ, ടി.കെ ഖാലിദ്, അഹമ്മദ് കുറുവയൽ, വി.പി മുഹമ്മദ്, കുഞ്ഞബ്ദുല്ല, ടി.കെ കാദർ ഹാജി, കെ.പി മുഹമ്മദ്, നസീർ കുനിയിൽ, എം.പി സൂപ്പി, ഏരത്ത് അബൂബക്കർ ഹാജി, വി.ടി. കെ മുഹമ്മദ്, സി.കെ നാസർ, ഹാരിസ് കൊത്തികൂടി, സി.പി സലാം, ടി.പി ആലി, മുഹമ്മദ് പേരോട് ,സിദ്ദീഖ് തങ്ങൾ നാദാപുരം , ഷാഫി എടച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.

എൻ.കെ മൂസ സ്വാഗതവും ജയ്സൽ ഇല്ലത്ത് നന്ദിയും പറഞ്ഞു.

എം.കെ സമീർ ക്യാപ്റ്റനും ഇ.ഹാരിസ് വൈസ് ക്യാപ്റ്റനും എ .എഫ് റിയാസ് ഡയറക്ടറും, കെ.എം ഹംസ

കെ.സി അബ്ദുല്ലക്കുട്ടി, അജ്മൽ തങ്ങൾസ് ,ഒ. മുനീർ, മൂസ എടച്ചേരി, നിസാർ മഠത്തിൽ എന്നിവർ ഡയറക്ടർമാരുമായ ജാഥ കതൊട്ടിൽപാലം അങ്ങാടിയിൽ പൊതു സമ്മേളനത്തോടെ സമാപിച്ചു. സമ്മേളനം ജ്യോതി രാധിക വിജയകുമാർ ഉദ്ഘാടനം ചെയ്തു.