ഫറോക്ക്: കരുത്തുറ്റ കുടുംബം, കരുത്തുറ്റ സമൂഹം എന്ന പ്രമേയത്തിൽ ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംഘടിപ്പിക്കുന്ന ദേശീയ കാംപയിന്റെ ഫറോക്ക് ഏരിയാതല സമാപനം ഡയലോഗ് സെന്ററിൽ നടന്നു. വിവാഹമോചനങ്ങൾ സമൂഹത്തിന് വെല്ലുവിളിയാകുമ്പോൾ, പെണ്ണിന്റെ സ്വപ്നത്തിന് കുടുംബം തടയിടുന്നുവോ, ലിവിംഗ് ടുഗതർ സുഖം അനുഭവിക്കുന്നതാര്, പ്രണയമില്ലാത്ത ദാമ്പത്യവും വിഹിതമല്ലാത്ത പ്രണയവും എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. ഫർഹാന ഷജിനാസ് മോഡറേറ്ററായിരുന്നു.
ജി.ഐ.ഒ ഏരിയ പ്രസിഡൻ്റ് കെ.ടി.ബഹ്ജ ബതൂൽ, ഹിബ ഫാത്തിമ കൊട്ടലത്ത്, എം.കെ സഈദ, കെ.ടി.റജുല, റംല, എ.കെ ഹാജറ എന്നിവർ സംസാരിച്ചു. വിവിധ മത്സര വിജയികൾക്ക് സമ്മാനദാനവും നടന്നു.