1
കിണറിൽ വീണ ആടിനെ ഫയർഫോഴ്‌സും നാട്ടുകാരും കരക്കെടുക്കുന്നു

കുറ്റ്യാടി : കിണറ്റിൽ വീണ ആടിനേയും എടുക്കാനിറങ്ങിയ ആളെയും ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. പുറമേരി പഞ്ചായത്ത് അരൂരിലെ പടിഞ്ഞാറക്കണ്ടി ജ്യോതി കുമാറിന്റെ കിണറ്റിലാണ് അയൽവാസിയായ ഗുരുക്കൾകണ്ടി പൊക്കന്റെ ആട് വീണത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം ഏറെ വെള്ളമുള്ള കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഉടമസ്ഥനായ പൊക്കൻ (61) കിണറിലിറങ്ങുകയായിരുന്നു. വെള്ളത്തിൽ മുങ്ങിത്താണ ആടിനെ പൊക്കൻ ഏറെ നേരം കൈകളിൽ ഉയർത്തി പിടിക്കുകയായിരുന്നു. ആടിനെയും പൊക്കനെയും കരയ്ക്ക് കയറ്റാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വിഫലമായതോടെ ചേലക്കാട് ഫയർ ഫോഴ്സിൽ അറിയിച്ചതിനെ തുടർന്ന് എത്തിയ സീനിയർ ഫയർമാൻ രാമദാസിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടുത്തുകയായിരുന്നു. ആർ.ദീപക്, ആർ.എൻ.രനീഷ്, പി.എം.വിജേഷ്, കെ.പി.ശ്രീജിത് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.