master
കേരള സ്റ്റേറ്റ് ഹജ്ജ് കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് അലിയ്ക്ക് പി.ടി.എ.റഹീം എം.എൽ.എ ഉപഹാരം നൽകുന്നു

മാവൂർ: കേരള സ്റ്റേറ്റ് ഹജ്ജ് കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് അലിയ്ക്ക് ആദരവുമായി മഹ്‌ളറ സ്‌കൂൾ. മഹ്‌ളറ സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം. ഉറുദു അവാഡ് ജേതാവ് പി.ടി.സി. മുഹമ്മദിനെയും ചടങ്ങിൽ ആദരിച്ചു. പി.ടി.എ. റഹിം എം.എൽ.എ ഇരുവർക്കും സ്‌നേഹോപഹാരം നൽകി. ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ പ്രൊഫ. എ കെ അബ്ദുൽ ഹമീദ് മുഖ്യാതിഥിയായിരുന്നു. സയ്യിദ് അബ്ദുൽ റഹ്‌മാൻ അൽ ബുഖാരി, മഹ്‌ളറ സ്‌കൂൾ പ്രിൻസിപ്പൽ ജംഷീർ കെ, മാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി ഉമ്മർ, കെ വി അഹമ്മദ് കുട്ടി ഹാജി. സയ്യിദ് സകരിയ തങ്ങൾ, പി സി മുഹമ്മദ് അലി ഹാജി, അബ്ദുല്ല, ഹാഫിസ് അജ്മൽ സഖാഫി. ഇസ്സുദ്ദീൻ സഖാഫി, സൈക്ക സലീം,

അബ്ദുൽ അസീസ് മുഹമ്മദ് സാലിഹ് തുടങ്ങിയവർ സംസാരിച്ചു.