1
പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികൾക്കും കൂടെയുള്ളവർക്കും ലഘുഭക്ഷണം നൽകുന്ന പരിപാടി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം ചെയ്യുന്നു.

പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി കുടുംബാരോഗ്യകേന്ദ്രത്തിലെത്തുന്ന രോഗികൾക്കും കൂടെയുള്ളവർക്കും ലഘുഭക്ഷണം നൽകുന്ന പരിപാടി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതിയുടെ നേതൃത്വത്തിൽ നടപ്പാക്കി. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ ഇ.എം ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, മെഡിക്കൽ ഓഫീസർ ഡോ.എം.എ ഷാരോൺ, ഡോ.സബീഷ്, ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദുകല എന്നിവർ പ്രസംഗിച്ചു.