കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കുന്ദമംഗലം നിയോജക മണ്ഡലത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം ഇന്ന് രാവിലെ 10.30 ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തും. കുന്ദമഗംലം, മെഡിക്കൽ കോളേജ്, മാവൂർ, നല്ലളം, പന്തീരാങ്കാവ് എന്നീ പോലീസ് സ്റ്റേഷനുകളുടെ എസ്.എച്ച്.ഒ മാർ പങ്കെടുക്കണമെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.