കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നും നാളെയും ജില്ലയിലെ ഉപ വരണാധികാരികൾ, ജില്ലാ നോഡൽ ഓഫീസർമാർ, വരണാധികാരികളുടെ ജീവനക്കാർ എന്നിവർക്ക് പരിശീലനം നൽകും. രാവിലെ 10 മുതൽ കോഴിക്കോട് ടൗൺഹാളിലാണ് പരിശീലനം. വരണാധികാരികളുടെ ഓഫീസിൽ നിന്ന് അഞ്ച് ജീവനക്കാർ, ഉപ വരണാധികാരി, ഉപ വരണാധികാരിയുടെ ഓഫീസിൽ നിന്ന് നാല് ജീവനക്കാർ, ജില്ലാ നോഡൽ ഓഫീസർമാർ എന്നിവർ പങ്കെടുക്കണമെന്ന് തിരഞ്ഞെടുപ്പ് പരിശീലന സെൽ നോഡൽ ഓഫീസറായ അസി. കളക്ടർ ശ്രീധന്യ സുരേഷ് അറിയിച്ചു.