കടലുണ്ടി: കടലുണ്ടി പഞ്ചായത്ത് 9-ാം വാർഡിൽ കീഴ്ക്കോട് സി.കെ ഉഷയുടെ പച്ചക്കറിത്തോട്ടത്തിൽ വിളവെടുപ്പ് നടന്നു. വീട്ടുവളപ്പിലെ 20 സെൻറ് സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്തിരുന്നത്. കയ്പ, പടവലം, പയർ, കുമ്പളം ,ചീര തുടങ്ങി 11 ഇനം പച്ചക്കറികൾ ഇവിടെയുണ്ട്. വിളവെടുപ്പ്
കടലുണ്ടി പഞ്ചായത്ത് കൃഷി ഓഫീസർ കെ അപർണ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്തംഗം പിലാക്കാട്ട് ഷൺമുഖൻ, സി.കെ അനുഷ, സി.കെ അശ്വതി, സി.കെ രാമചന്ദ്രൻ, അനിത രാമചന്ദ്രൻ, സി.കെ ഐശ്വര്യ എന്നിവർ നേതൃത്വം നൽകി.