കോഴിക്കോട് : ഗ്രേറ്റർ മലബാർ ഇനീഷ്യേറ്റീവിന്റെ വനിതാ ദിനാഘോഷവും അവാർഡ് ദാനവും ഏഴിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട് 6.30ന് സരോവരം ബയോ പാർക്കിൽ ഒരുക്കുന്ന ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച സ്ത്രീകളെ ആദരിക്കും. മലബാർ മേഖലയിൽ നിന്നുള്ള സംരംഭകർ, പ്രൊഫഷണലുകൾ, സാങ്കേതിക വിദഗ്ദർ, അക്കാദമിക് വിദഗ്ദർ എന്നിവരടങ്ങുന്ന കൂട്ടായ്മയാണ് ഗ്രേറ്റർ മലബാർ ഇനീഷ്യേറ്റീവ്.

വാർത്താസമ്മേളനത്തിൽ ജി.എം.ഐ പ്രസിഡന്റ് ടി.സി അഹമ്മദ്, ജനറൽ സെക്രട്ടറി എ.എം ആഷിഖ്, വൈസ് പ്രസിഡന്റ് ജോഹർ ടാംടൺ, ചെയർപേഴ്‌സൺ അപർണ ജി.കുമാർ എന്നിവർ സംബന്ധിച്ചു.