കോഴിക്കോട്: കേരള എയ്ഡഡ് ഹയ‌‌ർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാനസമ്മേളനം ഇന്നും നാളെയും ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പ്രതിനിധി സമ്മേളനത്തിനു പുറമെ അക്കാദമിക് ശിൽപശാല, യാത്രയയപ്പ് സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം എന്നിവയും സംഘടിപ്പിക്കും. അക്കാദമിക് കൗൺസിലിന്റെ അനന്തമൂർത്തി പുരസ്കാരം സാഹിത്യകാരൻ വി.ആർ സുധീഷിന് സമ്മാനിക്കും.