കോഴിക്കോട്: ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് ഉപജീവനം കഴിച്ചു വന്ന തമിഴ്‌നാട് സ്വദേശി മുനിയപ്പനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സുഹൃത്ത് മനോഹരനെ (37) മൂന്നാം അഡിഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷയും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇയാളും തമിഴ്നാട്ടുകാരനാണ്.

കേസിനാസ്പദമായ സംഭവം 2018 ഒക്ടോബർ രണ്ടിനായിരുന്നു. എ.കെ.ജി മേൽപ്പാലത്തിന് താഴെ വെച്ചാണ് തലയ്ക്ക് കല്ലുകൊണ്ടടിച്ച് പരിക്കേല്പിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ നാട്ടിലേക്ക് കൊണ്ടുപോയി. അവിടെ വെച്ചായിരുന്നു മരണം. പ്രതിയെ സംഭവദിവസം തന്നെ പൊലീസ് പിടി കൂടിയിരുന്നു.

ചെമ്മങ്ങാട് സ്റ്റേഷനിലെ എസ്.ഐ മാരായ വി.സീത, ടി.ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.