വടകര: കുട്ടികളുമായി പുഴയിൽ ചാടിയ യുവതിയെ നാട്ടുകാർ രക്ഷിച്ചു. പേരാമ്പ്ര കല്ലോട് സ്വദേശിനി ഹിമയാണ് എട്ടും മൂന്നരയും വയസ് പ്രായമായ രണ്ട് ആൺകുട്ടികളുമായി തിരുവള്ളൂർ ചനിയംകടവ് പുഴയിൽ ചാടിയത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. നാട്ടുകാർ കണ്ടതിനെ തുടർന്ന് മൂവരെയും രക്ഷിച്ച് വടകര ഗവ: ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.