sndp
എസ്. എൻ. ഡി .പി യോഗം സൈബർ സേന മലബാർ മേഖലാ നേതൃയോഗവും പഠന ക്ലാസും യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

വടകര: കളരിപ്പയറ്റിന്റെ ഈറ്റില്ലമായ കടത്തനാട്ടിൽ നിന്നു സൈബർ ലോകത്തേക്ക് കുതിച്ചുചാട്ടത്തിനൊരുങ്ങി എസ്.എൻ.ഡി.പി യോഗം. സൈബർ സേനയുടെ നേതൃത്വത്തിൽ വടകര യൂണിയൻ ഗുരുദേവ ഓഡിറ്റോറിയത്തിൽ പഠന ക്ലാസ് ഒരുക്കി.
സൈബർ സേന മലബാർ മേഖലാ നേതൃ യോഗത്തിന്റെയും പഠനക്ലാസിന്റെയും ഉദ്ഘാടനം യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് നിർവഹിച്ചു. വടകര യൂണിയൻ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവുമായ പി.എം.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സൈബർ സേന സംസ്ഥാന കൺവീനർ ജയേഷ് വടകര അദ്ധ്യക്ഷനായിരുന്നു. കേന്ദ്രസമിതി ചെയർമാൻ അനീഷ് പുല്ലുവേലിൽ സംഘടനാ സന്ദേശം നൽകി. കേന്ദ്ര സമിതി കൺവീനർമാരായ ഷെൻസ് സഹദേവൻ, ധന്യ സതീഷ്, കോഴിക്കോട് ജില്ല ചെയർമാൻ സുനിൽകുമാർ പുത്തൂർമഠം, ശശി പേരാമ്പ്ര എന്നിവർ സംസാരിച്ചു.