കോഴിക്കോട് : ഇപ്റ്റയുടെ നേതൃത്വത്തിൽ ചെറൂപ്പ അയ്യപ്പൻകാവിലെ ബഷീറിന്റെ ചായപ്പീടികയിൽ കലാഭവൻ മണി അനുസ്മരണം സംഘടിപ്പിച്ചു. ഇപ്റ്റ ജില്ലാ സെക്രട്ടറി സി.പി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സതീശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.ടി. സുരേഷ്, ടി. ഷിനോദ് സംസാരിച്ചു. ബിജു പെരുവയൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ എം.ടി. പ്രദീപ്കുമാർ നന്ദിയും പറഞ്ഞു.

ഇപ്റ്റനാട്ടു തുടിയുടെ കലാകാരൻമാരായ കൃഷ്ണദാസ് വല്ലാപ്പുന്നി, അനിൽ കൊളത്തറ, ശ്രിനിഷ കുമാരി കൂടത്തായി, ബിനീഷ് മണിയൂർ, ഷാലു നവോദയ തുടങ്ങിയവർ കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ അവതരിപ്പിച്ചു.