കോഴിക്കോട്: കലാഭവൻ മണിയുടെ സ്മരണാർത്ഥം സർവകലാ സാഹിത്യ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ അടുത്ത വർഷം മുതൽ മണിപ്പാട്ടുകൂട്ടം പുരസ്കാരം ഏർപ്പെടുത്താൻ കലാഭവൻ മണി അനുസ്മരണ യോഗം തീരുമാനിച്ചു. കെ.പി സുഹറാബി അദ്ധ്യക്ഷത വഹിച്ചു. രാമദാസ് വേങ്ങരി, പുരുഷു മാസ്റ്റർ കൊണ്ടോട്ടി, രജനി മാളിക്കടവ് , ടി ജയഭാരതി, അഡ്വ. ലൂക്കോ ജോസ്, റഫീഖ് പൂക്കാട് എന്നിവർ സംസാരിച്ചു.