കോഴിക്കോട്: സൗത്ത് ബീച്ചിലെ അനധികൃത ലോറി പാർക്കിംഗിനെതിരെ തെക്കേപ്പുറം ഡവലപ്പ്‌മെന്റ് ഫോറം പ്രതിഷേധ ധർണ നടത്തി. ബിച്ച് റോഡിലെ ലോറി പാർക്കിംഗ് ഒഴിവാക്കാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനമെടുത്തിട്ടും നടപ്പിലാക്കാത്തതിന് പിന്നിൽ ഭരണകക്ഷി നേതാക്കളുടെ ധിക്കാരനിലപാടാണെന്ന് നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീർ പറഞ്ഞു.

സിനിമാതാരം മാമുക്കോയ ധർണ ഉദ്ഘാടനം ചെയ്തു. ബീച്ചിൽ സായാഹ്നം ആസ്വദിക്കുവാൻ വരുന്നവർക്ക് വെല്ലുവിളി ഉയർത്തുന്ന അനധികൃത ലോറി പാർക്കിംഗിന് അടിയന്തര പരിഹാരം കാണണമെന്ന് മാമുക്കോയ ആവശ്യപ്പെട്ടു. സിറാജ് കപ്പാസി അദ്ധ്യക്ഷത വഹിച്ചു. തെക്കേപ്പുറം കൗൺസിലർമാരായ കെ.മൊയ്തീൻകോയ, ഉഷാദേവി ടീച്ചർ, എസ്.കെ.അബൂബക്കർ എന്നിവർ നേതൃത്വം നൽകി. കോർപ്പറേഷൻ കൗൺസിൽ പ്രതിപക്ഷ ഉപനേതാവ് കെ.സി.ശോഭിത, വിജയ് സംഗ് പദംസി, കൗൺസിലർമാരായ കെ. നിർമ്മല, ഓമന മധു, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.വി.കൃഷ്ണൻനൂറുൽ ഹസൻ, ഫൈസൽ പള്ളിക്കണ്ടി, വി.റാസിക്, പി.എം.ഇഖ്ബാൽ പി.മമ്മത് കോയ, ഏ.വി.അൻവർ സി.പി.ഉസ്മാൻ കോയ, ഏ.ടി.മൊയ്തീൻകോയ, ഇ.വി.ഫിറോസ്, പി.ടി.ലത്തീഫ് ,ഷമീൽ തങ്ങൾ, എം.പി.എ സിദീഖ്, സി.കെ.ഷാജി, പി.പി.ഉമ്മർകോയ, ആർ.ജയന്ത് കുമാർ, പി.പി.സുൽഫിക്കർ, എൻ. ലബീബ് ,റിയാസ് കോതി, വി.മുഹമ്മതലി, കെ.പി.ബാബു, അബ്ദുൾ റസ്സാക്ക്, പി.പി. റമീസ്‌, കെ.എം നിസാർ എന്നിവർ പ്രസംഗിച്ചു.