കോഴിക്കോട്: ജില്ലയിലെ കൃഷ്ണൻ നായർ റോഡിൽ റിസർഫേസിംഗ് പ്രവൃത്തി തുടങ്ങുന്നതിനാൽ മാർച്ച് ആറു മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചു. മാവിളിക്കടവ് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാവിളിക്കടവിൽ നിന്ന് തിരിഞ്ഞ് ബൈപ്പാസിലൂടെ ടൗണിലേക്കും തിരിച്ചും പോകേണ്ടതാണെന്ന് എക്‌സി.എൻജിനീയർ
അറിയിച്ചു.