കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായെങ്കിലും ഇതനുസരിച്ചുള്ള കുറവ് ജില്ലയിൽ കാണുന്നില്ല. ഇപ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ള ജില്ലയായി കോഴിക്കോട് മാറിയിരിക്കുകയാണ്. ജില്ലയിൽ ഇന്നലെ 376 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. . ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ ഒരാൾക്ക് പോസിറ്റീവായി. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 369 പേർക്കാണ് രോഗം ബാധിച്ചത്. 5592 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിൽ ചികിത്സയിലായിരുന്ന 412 പേർ രോഗമുക്തിനേടി ആശുപത്രി വിട്ടു.