കോഴിക്കോട്: ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷന്റെ 12-ാം വാർഷികവും അവർഡ് ദാന ചടങ്ങും നാളെ വൈകിട്ട് 4.30ന് മുതലകുളത്തുള്ള ഹോട്ടൽ മലബാർ പാലസിൽ വച്ച് നടത്തും. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഡോ.ഹുസൈൻ മടവൂരിന് അവ‌ാർഡ് നൽകി ആദരിക്കും.വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഡോ.ബീന ഫിലിപ്പ് നിർവഹിക്കും. ചടങ്ങിൽ മത-രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.