ttt
കെ.എ.എച്ച്.എസ്.ടി.എ അക്കാഡമിക് കൗൺസിലിന്റെ ഏഴാമത് അനന്തമൂർത്തി പുരസ്‌കാരം വി.ആർ സുധീഷിന് മേയർ ഡോ. ബീന ഫിലിപ്പ് സമ്മാനിക്കുന്നു.

കോഴിക്കോട് : സാമൂഹിക പരിവർത്തനങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തിയുള്ള മികച്ച അദ്ധ്യാപകരെ വാർത്തെടുക്കാൻ കലാലയങ്ങൾക്ക് കഴിയേണ്ടതുണ്ടെന്ന് എഴുത്തുകാരൻ വി.ആർ. സുധീഷ് പറഞ്ഞു.

കേരള എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയ വിദ്യാഭ്യാസ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ സമ്മേളനം മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കെ.എ.എച്ച്.എസ്.ടി.എ അക്കാഡമിക് കൗൺസിലിന്റെ ഏഴാമത് അനന്തമൂർത്തി പുരസ്‌കാരം ബീന ഫിലിപ്പ് വി.ആർ സുധീഷിന് സമ്മാനിച്ചു.

സംസ്ഥാന പ്രസിഡന്റ് ഡോ. ജോഷി ആന്റണി അദ്ധ്യക്ഷനായിരുന്നു. കെ.സി ഫസലുൽ ഹഖ്, പി.വിൻസെന്റ്, ജോൺസൺ ചെറുവള്ളി, ഡോ.ജയ്‌മോൻ പി.ജേക്കബ്, ഗിഫ്റ്റ്‌സൺ തോമസ്, ടോമി ജോർജ് എന്നിവർ സംസാരിച്ചു.