കോഴിക്കോട്: ഹരിതകേരളം മിഷന്റെ ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ ഭാഗമായി തൈരാടത്ത് താഴം തോട്, പട്ടർപാലം തോട്, എന്നിവ ശുചീകരിച്ചു. ചേളന്നൂർ കാക്കൂർ പഞ്ചായത്തുകളുടെ അതിര് പങ്കിടുന്ന പട്ടർപാലം തോട് പ്രദേശത്തെ പ്രധാന ജലസ്രോതസാണ്. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീള, സീന സുരേഷ്, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.പ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി.ഗിരീഷ്, പ്രഭുലചന്ദ്രൻ, മുൻ വാർഡ് മെമ്പർ പി ഹരീഷ്, ചേളന്നൂർ ഗ്രാമപഞ്ചായത്ത് അംഗം പ്രകാശൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. തൈരാടത്ത് താഴം തോടിന്റെ ശുചീകരണത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രജിത കെ.ജി, പി പ്രകാശ്, ഹരീഷ്, ജഗനാഥൻ, ജയരാജൻ, നവാസ് എന്നിവർ നേതൃത്വം നൽകി. യുവജനസംഘടനകൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുബശ്രീ അംഗങ്ങൾ പങ്കെടുത്തു.