കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെ ചെലവ് പരിശോധിക്കാൻ ജില്ലയിൽ നിരീക്ഷകരെ നിയമിച്ചു. മുഹമ്മദ് സാലിക് പർവെയ്‌സ്, പ്രവീൺ കുമാർ റായ്, വിഭോർ ബധോനി എന്നിവരാണ് നിരീക്ഷകർ. വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി
മണ്ഡലങ്ങളിലെ ചുമതല മുഹമ്മദ് സാലിക് പർവെയ്‌സിനും പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് നോർത്ത് എന്നിവിടങ്ങളിലെ ചുമതല പ്രവീൺ കുമാർ റായിയ്ക്കുമാണ്. കോഴിക്കോട് സൗത്ത്, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി നിയോജകമണ്ഡലങ്ങളാണ് വിഭോർ ബധോനിയുടെ ചുമതലാപരിധി.