1
പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ മാസ്റ്റർ നീർക്കുടം ഒരുക്കി ഉദ്ഘാടന കർമ്മം നിർവഹിക്കുന്നു

നരിക്കുനി: എരവന്നൂർ എ.യു.പി സ്കൂളിന്റെ നൂറാം വാർഷികം പൊലിമ 2021ന്റെ ഭാഗമായി സംഘടിപ്പിച്ച പറവകൾക്കായി നീർക്കുടം " ദാഹനീർ" പദ്ധതി പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ മാസ്റ്റർ നീർക്കുടം ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും പദ്ധതി ഏറ്റെടുക്കുന്നതിലൂടെ 500 വീടുകളിൽ നീർക്കുടം ഒരുക്കപ്പെടുകയാണ്. പി.ടി.എ പ്രസിഡന്റ് സലാം അദ്ധ്യക്ഷത വഹിച്ചു. ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ പവിത്രൻ,എം.പി.ടി.എ ചെയർപേഴ്സൺ സൽമ, ഉമ്മർ തുടങ്ങിയവർ പ്രസംഗിച്ചു. സ്നേഹലത സ്വാഗതവും ,അൻശിദ് നന്ദിയും പറഞ്ഞു