lockel
വാഴയൂരിലെ ഷീ തീയേറ്റർ നാടക റിഹേഴ്‌സൽ ക്യാമ്പിൽ നിന്ന് ​

​രാമനാട്ടുകര: ​സ്ത്രീസൗഹൃദ പഞ്ചായത്ത് വാഴയൂരിന്റെ കൂട്ടുകാരി പ്രോജക്ടിൽ രൂപം കൊണ്ട ഷീ തീയേറ്റർ വീണ്ടും സജീവമാകുന്നു. കൊവിഡ് പ്രതിസന്ധിയിൽ തീയേറ്റർ ഗ്രൂപ്പിന്റെ മുടങ്ങിപ്പോയ പ്രവർത്തനം പുനരാരംഭിച്ചുകഴിഞ്ഞു. വാഴയൂരിലെ നാടക കലാകാരൻമാരുടെ കൂട്ടായ്മയായ നാട്ടുറവയുടെ സഹകരണത്തോടെ "ജോഗിനി ഒരു തുടർക്കഥ" എന്ന നാടകത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ഷീ കൂട്ടുകാർ.​ ​

ദേവദാസി സമ്പ്രദായത്തിന്റെ തുടർച്ചയെന്നോണം പുതിയ കാലത്ത് പുതിയ ചൂഷണങ്ങൾക്ക് ഇരയാവുന്ന സ്ത്രീസമൂഹത്തിന്റെ അവസ്ഥാന്തരങ്ങളാണ് നാടകം തുറന്നുകാട്ടുന്നത്. ജിമേഷ് കൃഷ്ണൻ, ടി.പി പ്രമീള എന്നിവർ ചേർന്ന് രചിച്ച് മോഹൻ കാരാട് സംവിധാനം ചെയ്യുന്ന നാടകത്തിന്റെ അരങ്ങിലും അണിയറയിലുമായി വാഴയൂരിലെ നിരവധി കലാകാരന്മാരുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ നാടകം അവതരിപ്പിക്കാനാണ് ഷീ തീയേറ്റർ ലക്ഷൃമിടുന്നത്.